01:12am 12 November 2026
NEWS
വർക്കലയിൽ ഡി എസ് ജെ പി യുടെ പ്രകടനം നിർണായകം
25/11/2025  01:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
വർക്കലയിൽ ഡി എസ് ജെ പി യുടെ പ്രകടനം നിർണായകം

 

വർക്കല മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പിൽ അധികാരം പിടിച്ചെടുക്കാനുള്ള എൻ ഡി എ യുടെ തീവ്രശ്രമത്തിന് വിലങ്ങു തടിയായി മുന്നോക്ക സമുദായങ്ങളുടെ പിന്തുണയുള്ള ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി.
ഒരു സീറ്റിന്റെ മാത്രം ഭൂരിപക്ഷം  മുനിസിപ്പാലിറ്റി ഭരിക്കുന്ന ഇടതുപക്ഷ മുന്നണിക്ക് ഉള്ള സ്ഥിതിക്ക് ഡി എസ് ജെ പി മത്സരിക്കുന്ന രണ്ട് സീറ്റുകൾ ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.
വർക്കല മുനിസിപ്പാലിറ്റിയിൽ 12 സീറ്റ് ഉള്ള ഇടതുപക്ഷമാണ് ഭരിക്കുന്നത്. 11 സീറ്റ് ഉള്ള ബിജെപിയാണ് പ്രതിപക്ഷം. ഉൾപ്പോരിൽ വലഞ്ഞ കോൺഗ്രസ് ഏഴു സീറ്റോടെ മൂന്നാം സ്ഥാനത്താണ്. മൂന്ന് സ്വതന്ത്രരും മുനിസിപ്പാലിറ്റിയിൽ ഉണ്ട്. 
 പ്രധാനമായും എൻഎസ്എസ് അംഗങ്ങളുടെ പിന്തുണയുള്ള ഡിഎസ്  ജെ പി യുടെ സി സുരേഷ് കുമാർ 31ാം വാർഡിലും കേരളകുമാർ 32 വാർഡിലും മത്സരിക്കുകയാണ്. ഇതിൽ 31 വാർഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്.
ഈ ഇലക്ഷനിൽ ബിജെപിയുമായി കൂട്ടുകെട്ടിന് ഡിഎസ് ജെ പി തിരുവനന്തപുരത്ത്  ചർച്ചകൾ നടത്തിയെങ്കിലും, ബിജെപി നേതൃത്വം താൽപര്യം കാണിച്ചില്ല എന്ന് പാർട്ടി വക്താക്കൾ  കേരള ശബ്ദത്തോട് സൂചിപ്പിച്ചു
തെരഞ്ഞെടുപ്പിന് വളരെ മുമ്പേ തന്നെ പ്രവർത്തനമാരംഭിച്ച ഡി എസ് ജെ പി വർക്കലയിൽ പൊതുയോഗങ്ങൾ കൂടാതെ മെഡിക്കൽ ക്യാമ്പ്, വിജയികളായ കുട്ടികളെ ആദരിക്കൽ, കുടുംബ സന്ദർശനം എന്നിവ നടത്തുകയുണ്ടായി. 
വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ടതുൾപ്പെടെ പല പൊതു വിഷയങ്ങളിലും പാർട്ടി ഇടപെട്ടിരുന്നു. വഖഫ് നിയമത്തിനെതിരെ വർക്കല നഗരത്തിൽ ഡി എസ് ജെ പി പ്രതിഷേധയോഗം നടത്തിയത് ജന ശ്രദ്ധനേടി. 
ഇത്തവണ 34 സീറ്റുള്ള വർക്കല മുനിസിപ്പാലിറ്റിയിൽ കടുത്ത മത്സരം നടക്കുന്നതിനാൽ നവാഗതരായ ഡി എസ് ജെ പി യുടെ പ്രകടനം നിർണായകം ആയിരിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam
img